സയൻസ് പൊതു വിവരങ്ങൾ – 017

2491 : സാധാരണയായി കൈയില്‍ നാഡി പിടിച്ച് നോക്കുന്ന രക്തധമനി?
Ans : റേഡിയല്‍ ആര്‍ട്ടറി

2492 : പഴം പച്ചക്കറി കൃഷി എന്നിവയെക്കുറിച്ചുള്ള പ0നം?
Ans : ഹോർട്ടികൾച്ചർ

2493 : ആറ്റത്തിന്‍റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്?
Ans : റൂഥർഫോർഡ്

2494 : സിംഹഗർജ്ജനത്തിന്റെ ശബ്ദ തീവ്രത?
Ans : 90 db

2495 : ഇന്ത്യൻ ഫൈക്കോളജിയുടെ പിതാവ്?
Ans : എം.ഒ.പി അയ്യങ്കാർ

2496 : കാട്ടിലെ മരപ്പണിക്കാർ എന്നറിയപ്പെടുന്നത്?
Ans : മരംകൊത്തി

2497 : ഗലിന എന്തിന്‍റെ ആയിരാണ്?
Ans : ലെഡ്

2498 : ഗ്ലാസ് നിർമ്മാണത്തിലെ പ്രധാന അസംസ്കൃത വസ്തു?
Ans : സിലിക്ക

2499 : സൗര വികിരണത്തിന്‍റെ തീവ്രത അളക്കുന്നത്തിനുള്ള ഉപകരണം?
Ans : സോളാരി മീറ്റർ

2500 : സൂര്യനു ചുറ്റുമുള്ള വലയത്തിന് കാരണം?
Ans : ഡിഫ്രാക്ഷൻ (Diffraction)

2501 : ഭൂമി സൂര്യനോട് ഏറ്റവും അകന്നു വരുന്ന ദിവസം?
Ans : ജൂലൈ 4

2502 : ശ്രീ വിശാഖ് ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മരച്ചീനി

2503 : പൊട്ടാസ്യം കണ്ടു പിടിച്ചത്?
Ans : ഹംഫ്രി ഡേവി

2504 : പുതുതായി കണ്ടെത്തുന്ന മൂലകങ്ങൾക്ക് പേരും അംഗീകാരവും നൽകുന്ന സ്ഥാപനം?
Ans : IUPAC [ International Union of Pure & Applied chemistry – സൂറിച്ച്; സ്വിറ്റ്സർലണ്ട് ]

2505 : ഭൂമിയുടെ അന്തരീക്ഷത്തില്‍ ഏറ്റവും കൂടുതല്‍ ഉള്ള മൂലകം?
Ans : നൈട്രജൻ

Author: Freshers