സയൻസ് പൊതു വിവരങ്ങൾ – 016

2341 : പ്രകൃതിയിലെ ശുചീകരണ ജോലിക്കാർ എന്നറിയപ്പെടുന്ന സസ്യങ്ങൾ?
Ans : ഫംഗസുകൾ

2342 : ആൽബർട്ട് ഐൻസ്റ്റീനിനോടുള്ള ബഹുമാനാർത്ഥം നാമകരണം ചെയ്യപ്പെട്ട മൂലകം?
Ans : ഐൻസ്റ്റീനിയം [ അറ്റോമിക നമ്പർ : 99 ]

2343 : ഉമിനീരിലടങ്ങിയിരിക്കുന്ന രാസയൌഗികം?
Ans : ടയലിന്‍

2344 : മഴവിൽ ലോഹം എന്നറിയപ്പെടുന്നത്?
Ans : ഇറിഡിയം

2345 : സമാധാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത്?
Ans : പ്രാവ്

2346 : സാൽ അമോണിയാക് – രാസനാമം?
Ans : അമോണിയം ക്ലോറൈഡ്

2347 : ലേസർ കണ്ടു പിടിച്ചത്?
Ans : തിയോഡർ മെയ്മാൻ (1960)

2348 : ഒരു ചാലകത്തിന്‍റെ പ്രതിരോധം പൂർണ്ണമായും നഷ്ടപ്പെടുന്ന താപനില?
Ans : ക്രിട്ടിക്കൽ താപനില

2349 : എല്ലുകളിലും പല്ലുകളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ലോഹം?
Ans : കാത്സ്യം

2350 : ആസ്പിരിന്‍റെ രാസനാമം?
Ans : അസറ്റൈല്‍ സാലിസിലിക്ക് ആസിഡ്

2351 : മെർക്കുറി ശുദ്ധീകരിക്കുന്ന പ്രക്രിയ?
Ans : ബാഷ്പീകരണം

2352 : കാർബ്ബൺ 14 ഡേറ്റിംഗ് കണ്ടുപിടിച്ചത്?
Ans : വില്യാർഡ് ലിബി

2353 : പരസ്യബോർഡുകളിലും ട്യൂബ് ലൈറ്റുകളിലും ഉപയോഗിക്കുന്ന അലസ വാതകം?
Ans : നിയോൺ

2354 : നാഡീകോശങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : ന്യൂറോളജി

2355 : ബാഷ്പീകരണ ലീനതാപം ഏറ്റവും കൂടിയ ദ്രാവകം?
Ans : ജലം

Author: Freshers