1441 : ആൽബർട്ട് ഐൻസ്റ്റിന്റെ പേരിലുള്ള മൂലകം?
Ans : ഐൻസ്റ്റീനിയം
1442 : ചെമ്മീനിന്റെ ശ്വസനാവയവം?
Ans : ഗിൽസ്
1443 : സൂര്യന്റെ പേരിലറിയപ്പെടുന്ന മൂലകം?
Ans : ഹീലിയം
1444 : കലോമൽ – രാസനാമം?
Ans : മെർക്കുറസ് ക്ലോറൈഡ്
1445 : ലേസർ എന്നതിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ?
Ans : ഗോർഡൻ ഗ്ലൗഡ് (1957)
1446 : പ്രഷർകുക്കറിൽ ജലം തിളയ്ക്കുന്ന ഊഷ്മാവ്?
Ans : 120° C
1447 : തുരിശ് – രാസനാമം?
Ans : കോപ്പർ സൾഫേറ്റ്
1448 : കില്ലർ ന്യൂമോണിയ എന്നറിയപ്പെടുന്ന രോഗം?
Ans : സാർസ്
1449 : ആസിഡുകള്‍ ആല്‍ക്കഹോളുമായി പ്രവര്‍ത്തിക്കുമ്പോള്‍ ലഭിക്കുന്ന ഉത്പന്നം?
Ans : എസ്റ്റര്‍
1450 : അണുകേന്ദ്രമായ ന്യക്ലിയസിനെ ചാർജില്ലാത്ത കണമായ ന്യൂട്രോൺ കൊണ്ട് പിളര്‍ന്ന് ഊർജം സ്വതന്ത്രമാക്കുന്ന പ്രക്രിയ?
Ans : ന്യൂക്ലിയർ ഫിഷൻ.
1451 : നെല്ല് – ശാസത്രിയ നാമം?
Ans : ഒറൈസ സറ്റൈവ
1452 : ബ്ലീച്ചിംഗ് പൗഡറിലെ പ്രധാന ഘടകം?
Ans : ക്ലോറിൻ
1453 : ശ്രീസഹ്യം ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : മരച്ചീനി
1454 : ആസിഡ് ലോഹങ്ങളുമായി പ്രവർത്തിക്കുമ്പോൾ സ്വതന്ത്രമാകുന്ന വാതകം?
Ans : ഹൈഡ്രജൻ
1455 : എൻഡോ ക്രൈനോളജിയുടെ പിതാവ്?
Ans : റ്റി അഡിസൺ