സയൻസ് പൊതു വിവരങ്ങൾ – 018

2566 : ഓക്സിജൻ കഴിഞ്ഞാൽ ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : സിലിക്കൺ

2567 : മിന്നാമിനുങ്ങിന്‍റെ തിളക്കത്തിനു കാരണമായ രാസവസ്തുവേത്?
Ans : ലൂസിഫെറിൻ

2568 : കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ലോഹം?
Ans : ടെക്നീഷ്യം

2569 : നമ്മുടെ ശരീരത്തിലെ ഉപകാരപ്രദമായ നിരവധി ബാകാടീരിയകള്‍ അധിവസിക്കുന്നത് എവിടെ?
Ans : വന്‍ കുടലില്‍

2570 : ഇൻഫന്‍റെയിൽ പാലിസിസ് എന്നറിയപ്പെടുന്ന രോഗം?
Ans : പോളിയോ

2571 : നായകളുടെ ശ്രവണ പരിധി?
Ans : 67 ഹെർട്സ് മുതൽ 45 കിലോ ഹെർട്സ് വരെ

2572 : താപം [ Heat ] ഒരു ഊർജ്ജമാണെന്ന് കണ്ടെത്തിയ ശാസ്ത്രജ്ഞൻ?
Ans : ജെയിംസ് പ്രെസ്കോട്ട് ജൂൾ

2573 : പൊട്ടാഷ് – രാസനാമം?
Ans : പൊട്ടാസ്യം കാർബണേറ്റ്

2574 : പ്രായപൂര്‍ത്തിയായ മനുഷ്യശരീരത്തിലെ രക്തത്തിന്‍റെ അളവ്?
Ans : 6 ലിറ്റര്‍

2575 : ഭൂമിയില്‍ എറ്റവും അപൂര്‍വ്വമായി കാണപ്പെടുന്ന മൂലകം ഏതാണ്?
Ans : അസ്റ്റാറ്റിന്‍‌

2576 : ശബ്ദം ഒരു പ്രതലത്തിൽ തട്ടി പ്രതിഫലിക്കുന്ന പ്രതിഭാസം?
Ans : പ്രതിധ്വനി (Echo)

2577 : ഓസോൺ പാളി കാണപ്പെടുന്നത്?
Ans : സ്ട്രാറ്റോസ്ഫിയർ

2578 : 22 കാരറ്റ് സ്വർണ്ണത്തിൽ അടങ്ങിയിട്ടുള്ള സ്വർണ്ണത്തിന്‍റെ അളവ്?
Ans : 91.60%

2579 : കാറ്റിന്‍റെ വേഗത അളക്കുന്നത്തിനുള്ള ഉപകരണം?
Ans : അനിമോ മീറ്റർ

2580 : അരിയിലെ ആസിഡ്?
Ans : ഫൈറ്റിക് ആസിഡ്

Author: Freshers