സയൻസ് പൊതു വിവരങ്ങൾ – 017

2446 : ആറ്റത്തിന്‍റെ ഭാരം അളക്കുന്ന യൂണിറ്റ്?
Ans : അറ്റോമിക് മാസ് യൂണിറ്റ്/ യൂണിഫൈഡ് മാസ് [ amu / u ]

2447 : സസ്തനികളല്ലാത്ത ജന്തുക്കളിൽ ഏറ്റവും വലിപ്പം കൂടിയത്?
Ans : മുതല

2448 : ഡ്രൈയിംങ് ഏജൻറായി ഉപയോഗിക്കുന്ന കാത്സ്യം സംയുക്തം?
Ans : അൺ ഹൈഡ്രഡ് കാത്സ്യം ക്ലോറൈഡ്

2449 : പന്നിയൂർ 1 ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്?
Ans : കുരുമുളക്

2450 : പാരഫിൻ ഓയിൽ എന്നറിയപ്പെടുന്നത്?
Ans : മണ്ണെണ്ണ

2451 : അസിഡണ്സ് രോഗം ഏതവയവത്തെ ബാധിക്കുന്നു?
Ans : അഡ്രിനൽ ഗ്രന്ഥി

2452 : രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം?
Ans : കാല്‍സ്യം

2453 : യുറേനിയത്തിന്‍റെ അറ്റോമിക സംഖ്യ?
Ans : 92

2454 : ഫംഗസുകളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : മൈക്കോളജി

2455 : ജലത്തിന്‍റെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന രാസവസ്തു?
Ans : എഥിലിൻ ഡൈ അമീൻ ടെട്രാ അസറ്റേറ്റ് [ EDTA ]

2456 : വെജിറ്റബിൾ ഗോൾഡ് എന്നറിയപ്പെടുന്നത്?
Ans : കുങ്കുമം

2457 : ഏറ്റവും സാന്ദ്രത കൂടിയ ലോഹം?
Ans : ഓസ്മിയം

2458 : സിമന്‍റ് കണ്ടുപിടിച്ചത്?
Ans : ജോസഫ് ആസ്പിഡിൻ

2459 : ഐ ലോഷൻ ആയി ഉപയോഗിക്കുന്ന ബോറോൺ സംയുക്തം?
Ans : ബോറിക് ആസിഡ്

2460 : BHC – രാസനാമം?
Ans : ബെൻസീൻ ഹെക്സാ ക്ലോറൈഡ്‌

Author: Freshers