സയൻസ് പൊതു വിവരങ്ങൾ – 015

2191 : റോഡ് ടാർ ചെയ്യുവാൻ ഉപയോഗിക്കുന്നത്?
Ans : ബിറ്റുമിൻ

2192 : ന്യൂട്രോണുകളുടെ എണ്ണം തുല്യമായി വരുന്ന ആറ്റങ്ങള്‍?
Ans : ഐസോടോണ്‍

2193 : ചുവപ്പുവിപ്ലവം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Ans : മാംസം; തക്കാളി ഉത്പാദനം

2194 : ഉയരം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : അൾട്ടി മീറ്റർ

2195 : വാതകമർദ്ദം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : മാനോമീറ്റർ

2196 : പ്രോട്ടീന്‍റെ ഏറ്റവും ലഘുവായ രൂപം?
Ans : അമിനോ ആസിഡ്.

2197 : സുഗന്ധവ്യഞ്ജനങ്ങളുടെ റാണി?
Ans : ഏലം

2198 : ലിഫ്റ്റ് കണ്ടുപിടിച്ചത്?
Ans : എലിഷാ ഓട്ടിസ്

2199 : ലോകത്തിൽ ഏറ്റവും വലിയ ജീവി?
Ans : നീലത്തിമിംഗലം

2200 : അന്തരീക്ഷവായുവിൽ ഏറ്റവും കൂടുതലുള്ള മൂലകം?
Ans : നൈട്രജൻ

2201 : ഒരേ തന്മാത്രാ സൂത്രവും വ്യത്യസ്ത ഘടനയുമുള്ള സംയുക്തങ്ങൾ?
Ans : ഐസോമർ

2202 : ബറൈറ്റ്സ് – രാസനാമം?
Ans : ബേരിയം സൾഫേറ്റ്

2203 : വ്യത്യസ്ത മാസ് നമ്പറും ഒരേ ആറ്റോമിക സംഖ്യയുമുള്ള ആറ്റങ്ങള്‍ക്കു പറയുന്നത്?
Ans : ഐസോടോപ്പ്.

2204 : ക്ലിനിക്കൽ തെർമോ മീറ്റർ കണ്ടു പിടിച്ചത്?
Ans : സർ. തോമസ് ആൽബട്ട്

2205 : ആസ്പിരിൻ കണ്ടുപിടിച്ചത്?
Ans : ഫെലിക്സ് ഹോഫ്മാൻ

Author: Freshers