സയൻസ് പൊതു വിവരങ്ങൾ – 011

1621 : മിന്നാമിനുങ്ങിന്‍റെ തിളക്കത്തിന് കാരണമായ രാസവസ്തു?
Ans : ലൂസിഫറിൻ

1622 : പൗഡർ; ക്രീം എന്നിവയിലടങ്ങിയിരിക്കുന്ന സിങ്ക് സംയുക്തമേത്?
Ans : സിങ്ക് ഓക്‌സൈഡ്

1623 : ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
Ans : സിലിക്കൺ

1624 : ബൾബിൽ നിറയ്ക്കുന്ന വാതകം?
Ans : ആർഗോൺ

1625 : ക്ഷീരസ്ഫടികം (Opal) – രാസനാമം?
Ans : ഹൈഡ്രേറ്റഡ് സിലിക്കൺ ഡൈ ഓക്സൈഡ്

1626 : താഴ്ന്ന താപനില അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ക്രയോ മീറ്റർ

1627 : ആൾജിബ്രാ (ബീജഗണിതം) യുടെ പിതാവ്?
Ans : മുഹമ്മദ് ഇബിൻ മൂസ അൽ ഖ്യാരിസ്മി

1628 : ഗ്രീനിച്ച് സമയം കൃത്യമായി കാണിക്കുന്ന ഉപകരണം?
Ans : ക്രോണോ മീറ്റർ (Chrono Meter )

1629 : അന്തരീക്ഷത്തിലെ ജലാംശം അളക്കുന്നത്തിനുള്ള ഉപകരണം?
Ans : ഹൈഗ്രോ മീറ്റർ (Hy grometer )

1630 : ഗ്രന്ഥികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
Ans : അഡിനോളജി

1631 : കണ്ണാടിയിൽപൂശുന്ന മെർക്കുറിക് സംയുക്തമേത്?
Ans : ടിൻ അമാൽഗം

1632 : വൈദ്യുതിയുടെ പിതാവ്?
Ans : മൈക്കൽ ഫാരഡെ

1633 : PH മൂല്യം 7 ന് താഴെ വരുന്ന പദാർത്ഥങ്ങൾ?
Ans : ആസിഡ്

1634 : പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ മൂലകം?
Ans : ഹീലിയം

1635 : കോശങ്ങളെ ആദ്യമായി കണ്ടുപിടിച്ച ശാസ്തഞ്ജന്‍?
Ans : റോബര്‍ട്ട് ഹുക്ക്

Author: Freshers